ടൊറന്റോ: പലരും ചായയുണ്ടാക്കുമ്പോള്‍ എളുപ്പത്തിനായി ടീ ബാഗുകളാണ് ഉപയോഗിക്കാറ്. ചായയില്‍ ചായപ്പൊടി കലരില്ല, പാകത്തിന് കടുപ്പം ലഭിക്കും, ഇങ്ങനെ നിരവധി ഗുണങ്ങള്‍ അതിനുണ്ട്. ടീ ബാഗ് ഉപയോഗിച്ചാണ് വലിയ ഹോട്ടലുകളിലും പാര്‍ട്ടിയ്ക്കുമെല്ലാം ചായ തയ്യാറാക്കുന്നത്. നമ്മുടെ ആവശ്യത്തിനനുസരിച്ചു കടുപ്പത്തില്‍ തയ്യാറാക്കുക തന്നെയാണ് അതിന്റെ ഉദ്ദേശം.
എന്നാല്‍ അതിനൊപ്പം നിങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത് മാരക രോഗങ്ങള്‍ കൂടിയായിരിക്കും. പ്ലാസ്റ്റിക് ടീ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ലക്ഷക്കണക്കിന് അതിസൂഷ്മ കണങ്ങള്‍ ചായയില്‍ കലരുമെന്നാണ് പഠനം. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ വ്യാപ്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ജേര്‍ണലില്‍ പറയുന്നു. ചെറിയ നാനോ പാര്‍ട്ടിക്കിളുകളായി ഈ പ്ലാസ്റ്റിക്കുകള്‍ മാറുമെന്നും പഠനത്തില്‍ പറയുന്നു.
നാലു വ്യത്യസ്ത കമ്പനികളുടെ ടീ ബാഗുകളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ഈ പ്ലാസ്റ്റിക് ടീ ബാഗുകള്‍ ചായയില്‍ ഉപയോഗിച്ച ശേഷം മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധനാ വിധേയമാക്കി. മറ്റുള്ള ഭക്ഷണത്തിലുള്ളതിനേക്കാള്‍ ആയിരക്കണക്കിനു മടങ്ങ് പ്ലാസ്റ്റിക് കണങ്ങളാണ് അവര്‍ക്ക് കാണാനായത്.
തേയിലപ്പൊടി ഇടാന്‍ ഉപയോഗിയ്ക്കുന്ന വെളുത്ത നിറത്തിലുള്ള ഈ കവര്‍ പേപ്പര്‍, മുളയുടെ ഫൈബര്‍, പിവിസി, റെയോണ്‍, തെര്‍മോപ്ലാസ്റ്റിക്, പോളിപ്രൊപലീന്‍ തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗിച്ചാണ് സാധാരണ ഉണ്ടാക്കുന്നത്. കൂടാതെ പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിയ്ക്കുന്ന ടീ ബാഗുകളില്‍ ഫാറ്റലേറ്റ് എന്ന ഘടകമുണ്ടാകും. ഇത് ജനനവൈകല്യങ്ങള്‍ക്കു കാരണമാകും. ഒരേ ടീ ബാഗ് കൊണ്ടു ലാഭം നോക്കി രണ്ടു തവണ ചായയുണ്ടാക്കുന്നവര്‍ക്കും ഇത് ദോഷം ഇരട്ടിയാക്കും. കാരണം രണ്ടുതവണ ചൂടുവെള്ളത്തില്‍ മുക്കുന്നത് പ്ലാസ്റ്റിക്ക് കൂടുതല്‍ കലരാന്‍ ഇടയാക്കും. വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കും നാഡീപ്രശ്നങ്ങള്‍ക്കും ക്യാന്‍സറിനുവരെയും ടീ ബാഗുകള്‍ കാരണമായേക്കാം.
Post Your Comments