ഹ്യൂസ്റ്റൺ•പതിമൂന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ദീര്‍ഘകാലമായി പാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന പോൾ കെയ്ൻ എന്ന 65 കാരനാണ് അറസ്റ്റിലായത്.
ജൂണില്‍ പീഡനത്തെക്കുറിച്ച് കൗമാരക്കാരി വെളിപ്പെടുത്തിയത്തിയതിനെത്തുടര്‍ന്നാണ് കെയ്നെതിരെ അന്വേഷണം ആരംഭിച്ചത്. ഇരയുടെ ഫോണിലേക്ക് കെയ്ന്‍ ഒന്നിലധികം ലൈംഗിക സന്ദേശങ്ങൾ അയച്ചതായും 2018 ൽ ഒന്നിലധികം തവണ പീഡിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ കണ്ടെത്തി.
ഇരയെ അയച്ച സന്ദേശങ്ങൾ ലൈംഗികത നിറഞ്ഞതാതാണെന്ന് പാസ്റ്റര്‍ സമ്മതിച്ചു. ഇത്തരത്തിലുള്ള ആശയവിനിമയം നിരുപദ്രവകരമാണോയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഇരയാണ് ഇതിനു തുടക്കമിട്ടതെന്നായിരുന്നു കെയ്നിന്റെ മറുപടി.
താനും കൗമാരക്കാരിയും ഒരിക്കലും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും കെയ്ന്‍ അവകാശപ്പെട്ടു.
13 വയസുകാകാരി തന്റെ ആദ്യ ഇരയാണോ എന്ന അന്വേഷകരുടെ ചോദ്യത്തിന് കെയ്ന്‍ മറുപടി നൽകാൻ വിസമ്മതിച്ചു.
ഒരു കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക എന്നീ കുറ്റങ്ങളാണ് കയീനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ബോണ്ട് 200,000 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ബോണ്ട് പ്രകാരം ഇയാള്‍ക്ക് സ്കൂള്‍, പാര്‍ക്ക് എന്നിവയ്ക്ക് 200 മീറ്റര്‍ അകലെ വരെ മാത്രമേ പോകാനാകൂ. ഇന്റര്‍നെറ്റില്‍ പ്രവേശിക്കാനും കഴിയില്ല.
അതേസമയം, ഇരയ്‌ക്കായി അടിയന്തര സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments