ന്യൂഡൽഹി: കര്‍ണാടകത്തിലെ 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രാജിവച്ച വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്തുകയുള്ളുവെന്നാണ് അറിയിച്ചിരിക്കുന്നത്.
കര്‍ണാടക നിയമസഭയിലെ 17 എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചത്. ഇവരെല്ലാം ഇപ്പോള്‍ അയോഗ്യതാ ഭീഷണി നേരിടുകയാണ്. കോണ്‍ഗ്രസ് വിട്ട 13 പേരും ജനതാദളില്‍ നിന്നും പോന്ന മൂന്ന് പേരും കെപിജെപിയുടെ ഒരു മുന്‍ എംഎല്‍എയുമാണ് അയോഗ്യതാ നടപടി ചോദ്യം ചെയ്ത് എത്തിയിരിക്കുന്നത്.
Post Your Comments