News

വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയില്‍ മാറ്റം

കൊച്ചി: വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയില്‍ മാറ്റം. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മാറ്റം ഉണ്ടാകുക. വട്ടിയൂര്‍ക്കാവില്‍ പിതാംബരക്കുറുപ്പിന് പകരം കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും. കോന്നിയില്‍ റോബിന്‍ പീറ്ററിനെയും മാറ്റിയേക്കും.

വ്യാഴാഴ്ച സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറാനാണ് കെപിസിസിയുടെ തീരുമാനം. നാളെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ അന്തിമധാരണയിലെത്തുക. വട്ടിയുര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ മുരളീധരനുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.അരൂരില്‍ അഡ്വ. എസ്. രാജേഷ്, എറണാകുളത്ത് ടി.ജെ. വിനോദും എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button