ദുബായ് : അറബ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി കാത്തിരുന്ന ഒരു സ്വപ്‌നമാണ് ഇന്ന് പൂവണിഞ്ഞത്. യുഎഇയിയുടെ ബഹിരാകാശ യാത്ര സഫലമായി. യുഎഇ ചരിത്രത്തിലേയ്ക്ക് കുതിപ്പ് ആരംഭിച്ചു. അറബ് മേഖലയുെടെ സ്വപ്നം സഫലമാക്കാന്‍ യുഎയുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറി ഉള്‍പ്പെടുന്ന സോയുസ് എംഎസ് 15 പേടകം വൈകിട്ട് 5.57ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയ (ഐഎസ്എസ്)ത്തിലേക്കുള്ള യാത്ര ആരംഭിച്ചു. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണ് ഹസ്സയുടെ സഹയാത്രികര്‍. ഒക്ടോബര്‍ 4നാണ് ഐഎസ്എസില്‍ നിന്നുള്ള മടക്കയാത്ര. ഇതോടെ ഐഎസ്എസില്‍ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമാവുകയാണ് യുഎഇ.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷമായ ചടങ്ങില്‍ സോയുസ് എഫ്ജി റോക്കറ്റ് തിങ്കളാഴ്ച വിക്ഷേപണത്തറയില്‍ ഉയര്‍ത്തിയിരുന്നു. 3.05 ലക്ഷം കിലോയാണ് റോക്കറ്റിന്റെ ഭാരം. തുടര്‍ന്ന് സോയുസ് എംഎസ് 15 പേടകവുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. സോയുസ് പേടകത്തിന് 7.48 മീറ്റര്‍ നീളവും 2.71 മീറ്റര്‍ വ്യാസവുമുണ്ട്. ഹസ്സയുടെയും പകരക്കാരനായ സുല്‍ത്താന്‍ അല്‍ നെയാദിയുടെയും കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎസിന്റെ നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, ജപ്പാന്റെ ജാക്‌സ, യൂറോപ്പിന്റെ ഇഎസ്എ, കാനഡയുടെ സിഎസ്എ എന്നിവ സംയുക്തമായാണ് രാജ്യാന്തര ബഹിരാകാശ നിലയം പൂര്‍ത്തിയാക്കിയത്.
Post Your Comments