ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുക. വ്യായാമം രക്തയോട്ടം വർദ്ധിപ്പിച്ച് ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കും. മാനസിക സംഘർഷം ഒഴിവാക്കുക. ഉന്മേഷത്തോടെയിരിക്കുക. യോഗയും ധ്യാനവും മാനസിക സമ്മർദ്ദം അകറ്റി ചർമത്തിന് യൗവനം നൽകും. ദിവസവും വൈകിട്ട് തൈരോ പാലോ ഉപയോഗിച്ച് ചർമ്മത്തിലെ അഴുക്ക് നീക്കുക. ആഴ്ചയിലൊരിക്കൽ അരിപ്പൊടി ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക, മൃതകോശങ്ങൾ അകലും. ആഴ്ചയിലൊരിക്കൽ ആവി കൊള്ളുന്നതും നല്ലതാണ്. രണ്ട് മാസത്തിലൊരിക്കലെങ്കിലും ബ്ലീച്ച് ഒഴിവാക്കി ഫേഷ്യൽ ചെയ്യുക.
ALSO READ: വിയർപ്പ് നാറ്റം ഒഴിവാക്കാൻ ഇനി ചെറു നാരങ്ങ, ക്ഷീണമകറ്റാനും ചില പൊടിക്കൈകൾ; അറിഞ്ഞിരിക്കുക
ഫേസ് മസാജ് ചർമത്തിലെ രക്തയോട്ടം വർദ്ധിപ്പിച്ച് ചർമത്തിന് സൗന്ദര്യവും തിളക്കവും നൽകും. ദിവസം ആറ് മണിക്കൂർ ഉറങ്ങുക. ചർമത്തിന്റെ യൗവനം നിലനിൽക്കും. ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതിലൂടെ ചർമ്മത്തിന് മാർദ്ദവവും തിളക്കവും നേടാം.
Post Your Comments