ബംഗളുരു:ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെ അവശിഷ്‌ടങ്ങളുമായി കൂട്ടിയിടിക്കാതെ രക്ഷിക്കാന്‍ നാനൂറ് കോടി രൂപ ചെലവുള്ള ‘നേത്ര’ പദ്ധതിക്ക് ഐ. എസ്. ആര്‍. ഒ കഴിഞ്ഞ മാസം തുടക്കം കുറിച്ചു.ശത്രുവിന്റെ മിസൈല്‍ ആക്രമണവും ബഹിരാകാശത്തു നിന്നുള്ള ആക്രമണവും മനസിലാക്കാനുള്ള രഹസ്യ ലക്ഷ്യവും ഇതിനുണ്ട്. നേത്ര (നെറ്റ്‌വര്‍ക്ക് ഫോര്‍ സ്‌പെയ്‌സ് ഒബ്ജെക്‌റ്റ് ട്രാക്കിംഗ് ആന്‍ഡ് അനാലിസിസ് )
പൂര്‍ണമാവുന്നതോടെ അമേരിക്കയെ പോലുള്ള ബഹിരാകാശ ശക്തികള്‍ക്കുള്ള ഈ ശേഷി ഇന്ത്യയ്‌ക്കും കൈവരും. തുടക്കത്തില്‍ താഴ്ന്ന ഭ്രമണപഥത്തില്‍ ( ലോ എര്‍ത്ത് ഓര്‍ബിറ്റ് ) ഉള്ള റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍ക്കായിരിക്കും സംരക്ഷണ കവചം തീര്‍ക്കുക. ചന്ദ്രയാന്‍ രണ്ടിന്റെ തിരിച്ചടിക്കിടെ നിശബ്ദമായാണ് പദ്ധതി തുടങ്ങിയത്.മരിച്ച ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും അവശിഷ്‌ടങ്ങള്‍ വര്‍ഷങ്ങളോളം ഭ്രമണപഥത്തില്‍ ഉണ്ടാവും. ഇവയുടെ ഒരു ചെറിയ കഷണം ഇടിച്ചാല്‍ മതി കോടിക്കണക്കിന് രൂപ ചിലവിട്ട് നിര്‍മ്മിച്ച ഉപഗ്രഹങ്ങളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും കേടാകാന്‍. അതോടെ ഉപഗ്രഹങ്ങള്‍ ഉപയോഗ ശൂന്യമാകും.
ബഹിരാകാശ അവശിഷ്‌ടങ്ങളുമായി കൂട്ടിയിടിക്കാതെ ഉപഗ്രഹങ്ങളുടെ ഗതി മാറ്റുന്ന ഓപ്പറേഷന്‍ ഇപ്പോള്‍ തന്നെ ഐ. എസ്. ആര്‍. ഒ ചെയ്യുന്നുണ്ട്. ഭാവിയില്‍ കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്ന 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥങ്ങളും നേത്രയുടെ പരിധിയില്‍ വരും.ആകാശ – ബഹിരാകാശ – കടല്‍ ആക്രമണങ്ങള്‍ അറിയാം.ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്താം. അമേരിക്കയുടെയുംകാനഡയുടെയും സംയുക്ത വ്യോമ പ്രതിരോധ ഏജന്‍സി ( നോര്‍ത്ത് അമേരിക്കന്‍ എയ്‌റോ സ്പേസ് ഡിഫന്‍സ് കമാന്‍ഡ് – നൊറാഡ് ) നല്‍കുന്ന ഡാറ്റ ആണ് ഇതിന് ഉപയോഗിക്കുന്നത്.
Post Your Comments