ടെഹ്‌റാന്‍ : ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ഒറ്റപ്പെടുന്നു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ പോലും സൗദിയിലെ ആക്രമണത്തിന്റെ പേരില്‍ അമേരിക്കക്കൊപ്പം നിലയുറപ്പിച്ചത് ഇറാന് വലിയ തിരിച്ചടിയായി. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും ഇറാനെതിരെ കടുത്ത നിലപാടാണ് കൈക്കാണ്ടിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ രൂപപ്പെട്ട സംഘര്‍ഷ വേളയില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുടെ ഇറാന്‍വിരുദ്ധ നിലപാടിനെ പിന്തുണച്ചിരുന്നില്ല. എന്നാല്‍ സൗദി എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാന്റെ പങ്ക് വ്യക്തമാണെന്നാണ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ പോലും ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. അതേ സമയം ഹസന്‍ റൂഹാനിയും ട്രംപും തമ്മില്‍ ചര്‍ച്ചക്കുള്ള അവസരം ഒരുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തുണ്ട്. റൂഹാനിയെ കാണില്ലെന്ന് തീര്‍ത്തു പറയാന്‍ ട്രംപ് തയാറായിട്ടില്ല. ചര്‍ച്ചക്ക് അനുമതി ലഭിച്ചാല്‍ ഇറാനും പിന്‍മാറാനിടയില്ല. എന്നാല്‍ യു.എന്‍ പൊതുസഭയിലും പുറത്തും ഇരുരാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.
സൗദിയുടെ നേതൃത്വത്തില്‍ ഖത്തര്‍ കൂടാതെയുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്ന് ഇറാന്‍വിരുദ്ധ നിലപാടിന് പരമാവധി രാജ്യങ്ങളുടെ പിന്തുണ തേടാന്‍ തീരുമാനിച്ചു.
Post Your Comments