കൊച്ചി: ലോക്സഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ ക്ഷീണം മാറ്റാന്‍ സിപിഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പുതിയ തന്ത്രം. ഇതിന്റെ ഭാഗമായി സിപിഎം കോട്ട സ്ഥാപിയ്ക്കാന്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളിലും യുവാക്കളുടെ ശക്തമായ നിര. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാവണമെന്നതായിരുന്നു കര്‍ശന നിര്‍ദേശം. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തവണത്തെ ഇടതുസ്ഥാനാര്‍ത്ഥികളുടെ സ്ഥാനാര്‍ത്ഥിത്വം. യുവനിരയാണ് പട്ടികയില്‍ തെളിഞ്ഞുനില്‍ക്കുന്നത്.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പുവിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും യുവ നിര. കര്‍ത്തവ്യങ്ങളില്‍ തങ്ങളുടെതായ മികവ് തെളിയിച്ചെന്നതും ഇവരുടെ വിജയത്തിന് സഹായകമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. സ്ഥാനാര്‍ത്ഥികളില്‍ രണ്ട് പേര്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന ഭാരവാഹികളാണ്. വട്ടിയൂര്‍കാവില്‍ മേയര്‍ വികെ പ്രശാന്താണ്. എറണാകുളത്ത് ശ്രദ്ധേയനായ അഭിഭാഷകന്‍ മനു റോയ് ആണ് സ്ഥാനാര്‍ത്ഥി.
എല്‍ഡിഎഫ് ഏറെ പിന്നില്‍ നില്‍ക്കുന്ന വട്ടിയൂര്‍ക്കാവില്‍ ഇത്തവണ മേയര്‍ വി കെ പ്രശാന്തിനെ രംഗത്തിറക്കിയതാണ് ഇതില്‍ ശ്രദ്ധേയമായ നീക്കം. മണ്ഡലത്തിന്റെ സാമുദായികഘടനയും പ്രാദേശിക ഘടകങ്ങളും അവഗണിച്ച സിപിഎം തല്‍കാലം മേയറുടെ വ്യക്തിപ്രഭാവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ്.
Post Your Comments