Latest NewsNewsLife StyleHealth & Fitness

നിങ്ങള്‍ കുളിക്കുന്നത് വൈകുന്നേരങ്ങളിലാണോ? എങ്കില്‍ ഇതൊന്ന് വായിക്കൂ…

നന്നായി എണ്ണതേച്ച് ഒരുഗ്രന്‍ കുളി. ജോലിഭാരവും ടെന്‍ഷനുമൊക്കെ തളര്‍ത്തിയാലും നന്നായി ഒന്ന് കുളിച്ചിറങ്ങിയാല്‍ റിഫ്രസാകും. എത്ര ക്ഷീണമുണ്ടെങ്കിലും പമ്പ കടക്കും. എന്നാല്‍ തോന്നിയ സമയത്ത് കുളിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. കുളിക്കുന്ന സമയത്തിനുമുണ്ട് പ്രാധാന്യം. സാധാരണയായി എല്ലാവരും രാവിലെയും വെകുന്നേരവുമാണ് കുളിക്കാറ്. എന്നാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വൈകുന്നേരത്തെ കുളിയാണ് ഉത്തമം. സ്വീഡിഷ് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് ആയ FOREO പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ALSO READ: ക്യാന്‍സറിനെ തടയാം ഈ പഴങ്ങള്‍ കഴിച്ചോളൂ…

വൈകുന്നേരം കുളിക്കുമ്പോള്‍ അന്നത്തെ ദിവസത്തെ മുഴുവന്‍ പൊടിയും അഴുക്കും അണുക്കളും മറ്റും ചര്‍മ്മത്തില്‍ നിന്ന് കളയാനും ചര്‍മ്മം വ്യത്തിയാകാനും സഹായിക്കുമെന്ന് ഡെര്‍മറ്റോളജിസ്റ്റായ ഡോ. സിമണ്‍ സോക്കായി പറയുന്നു. രാവിലെ മുതല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പല തരത്തിലുളള അണുക്കള്‍ അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ വൈകുന്നേരം കുളിക്കാതെ കിടന്നാല്‍ ഈ അണുക്കള്‍ ചര്‍മ്മത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം.

രാവിലെ വരെ കുളിക്കാനായി കാത്തിരിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നും ഡോക്ടര്‍ പറയുന്നു. രാവിലെ കുളിച്ചു ശീലിച്ചവരാണെങ്കില്‍ വൈകുന്നേരം കൂടി ഒന്ന് കുളിക്കാന്‍ തയ്യാറാവുന്നത് ചര്‍മ്മത്തിനും നിങ്ങളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഒപ്പം രാത്രി കുളിക്കുന്നത് നല്ല ഉറക്കം കിട്ടാനും സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ALSO READ: നാരങ്ങ മണക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button