Latest NewsKeralaNews

വട്ടിയൂര്‍കാവ് മണ്ഡലത്തിലേയ്ക്ക് പുതുമുഖങ്ങളെ വേണ്ട : മൂന്ന് രാഷ്ട്രീയക്കാരും നിര്‍ത്തുന്നത് രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞവരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വട്ടിയൂര്‍ മണ്ഡലത്തിലേയ്ക്ക് മൂന്ന് മുന്നണികളും തേടുന്നത് രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞവരെ. മൂന്ന് മുന്നണികള്‍ക്കും തുല്യ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയുര്‍കാവ്. അത്‌കൊണ്ടു തന്നെ പുതുമുഖങ്ങളേക്കാള്‍ പരിചയ സമ്പന്നരാണ് മൂന്ന് മുന്നണികളുടെയും സാധ്യതാ പട്ടികയിലുള്ളത്. വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ത്ഥി സാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമാണ്.

ഈ ആഴ്ച അവസാനത്തോടെ സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരം മേയല്‍ വി.കെ പ്രശാന്ത്, കെ.എസ് സുനില്‍കുമാര്‍, എം വിജയുകുമാര്‍, വി ശിവന്‍കുട്ടി എന്നിവരുടെ പേരുകളാണ് സി.പി.എം പരിഗണിക്കുന്നത്.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടിക നീളമുള്ളതാണ്. അഡ്വ കെ.മോഹന്‍ കുമാര്‍, നെയ്യറ്റിന്‍കര സനല്‍, പീതാംബരക്കുറുപ്പ്, പി.സി വിഷ്ണുനാഥ് എന്നിങ്ങനെ ആ പട്ടിക നീളന്നു. മണ്ഡലത്തിലെ ജനങ്ങളുമായി സജീവമായ ബന്ധമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ കെ മോഹന്‍കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button