Latest NewsIndiaNews

ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കശ്മീരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. ജമ്മു കശ്മീരില്‍ അടച്ചുപൂട്ടുകയോ നശിപ്പിക്കുകയോ ചെയ്ത അമ്പതിനായിരത്തോളം ക്ഷേത്രങ്ങള്‍, സ്‌കൂളുകൾ എന്നിവയെക്കുറിച്ച് സർവേ നടത്താൻ തീരുമാനിച്ചതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി അറിയിച്ചു.

Read also: പാലാരിവട്ടം മേല്‍പ്പാലം : മുന്‍ മന്ത്രിയടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുടെ അഴിമതി പുറത്തുവരുന്നു

അടച്ചിട്ട ക്ഷേത്രങ്ങളും സ്‌കൂളുകളും ഏതൊക്കെയെന്ന് കണ്ടെത്തി അവ വീണ്ടും തുറക്കും. കശ്മീര്‍ താഴ്‌വരയില്‍ സിനിമാ തിയേറ്ററുകളില്ല. 20 വര്‍ഷമായി ഇവ അടച്ചിട്ടിരിക്കുകയാണ്. അവ വീണ്ടും തുറക്കുന്നതിനെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി. കശ്മീരില്‍ ധാരാളം സര്‍ക്കാര്‍ ഭൂമി ലഭ്യമാണ്, അതിനാല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭൂമി വാങ്ങേണ്ട ആവശ്യമില്ല. അവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കും, അവിടെ അവര്‍ക്ക് സ്ഥാപനങ്ങള്‍ ആരംഭിക്കാനാകും. ജമ്മു കശ്മീരില്‍ സര്‍വകലാശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read also: പാക്കിസ്ഥാൻ വിചാരിക്കാത്ത രീതിയിലായിരിക്കും തിരിച്ചടി; ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി

മുന്‍ ജമ്മു കശ്മീര്‍ കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെങ്കിലും അത് ചെലവഴിച്ചിട്ടില്ല. സര്‍ക്കാരിന് കേന്ദ്രം നല്‍കിയ പണം ചിലവഴിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തും. ഇത് അന്വേഷിക്കുന്ന അഴിമതി വിരുദ്ധ ബ്യൂറോ യൂണിറ്റ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button