അടിമുടി മാറ്റത്തിനൊരുങ്ങി പ്രമുഖ വെബ് ബ്രൗസർ ആയ ഗൂഗിൾ ക്രോം. കൂടുതൽ വേഗതയാർന്ന സെര്‍ച്ചിംഗ്, ആന്‍ഡ്രോയിഡ് പതിപ്പില്‍ ടാബുകള്‍ക്ക് വേണ്ടി പുതിയ ഗ്രിഡ് ലേ ഔട്ട്, ഡെസ്‌ക്ടോപ് പതിപ്പിന് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട ടാബ് മാനേജ്മെന്റ് എന്നിവ പുതിയ പതിപ്പിൽ പ്രതീക്ഷിക്കാവുന്നതാണ്. ആന്‍ഡ്രോയിഡിലെ ക്രോം ബ്രൗസര്‍ ടാബുകളിൽ ഗ്രിഡ് ലേ ഔട്ട് നല്‍കുന്നത് ഉപയോക്താക്കള്‍ക്ക് ടാബുകള്‍ ഡ്രാഗ് ആന്റ് ഡ്രോപ്പ് ചെയ്യാനും ഗ്രൂപ്പുകളാക്കാനും സാധിക്കുന്നു.
ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ടാബുകളുടെ ടൈറ്റിലൈന് പകരം തമ്പ്നെയ്ല്‍ ആയിരിക്കും കാണാനാവുക. എന്റര്‍ ബട്ടന്‍ അമര്‍ത്താതെ സെര്‍ച്ച് റിസല്‍ട്ടുകള്‍ ലോഡ് ചെയ്തുവരുന്ന വേഗവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ അപ്ഡേറ്റ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടില്ല അധികം വൈകാതെ ഇത് ലഭ്യമാകും.
Post Your Comments