തിരുവനന്തപുരം : ഭൂമിക്കടിയില്‍ കനത്ത ചൂട് , കേരളത്തിലെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ആവര്‍ത്തിക്കുന്നു. കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണ് മണ്ണിരകള്‍ ചത്തിരുന്നതെങ്കില്‍ ഇക്കുറി മഴ പൂര്‍ണമായും മാറും മുന്‍പ് തന്നെ മണ്ണിരകള്‍ ചത്തൊടുങ്ങുകയാണ്. മഴ മാറിയതിനു ശേഷം ഇടയ്ക്ക് മഴയുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്.
നെല്‍വയലുകള്‍ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയില്‍ മാറ്റംവന്നു. മഴ നിലച്ചു പൊടുന്നനെ വെയില്‍ വന്നതോടെ മണ്ണിലെ ഈര്‍പ്പം കുറഞ്ഞു. ഈര്‍പ്പം കുറഞ്ഞ മണ്ണില്‍ മണ്ണിരകള്‍ക്കു ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളില്‍ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങള്‍ തേടിപ്പോകും. എന്നാല്‍, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുന്‍പു നേരം പുലരുകയും വെയില്‍ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നത്.
Post Your Comments