ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ…
ഒരു ആപ്പിളില്‍ 26 ഗ്രാമോളം പ്രോട്ടീനുണ്ട്. 81 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 40 ഗ്രാം ഫൈബര്‍. ഇതിന് പുറമെ ഫാറ്റ് ഫ്രീ, സോഡിയമില്ല. കൂടാതെ കാത്സ്യം, പൊട്ടാസ്യം, തയാമിന്‍, വിറ്റാമിന്‍-എ, സി, ഇ, കെ. എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നയാള്‍ക്ക് എനര്‍ജിയെ പറ്റി വേവലാതിപ്പെടേണ്ടി വരില്ല. കാരണം മികച്ച എനര്‍ജി ബൂസ്റ്ററാണ് ആപ്പിള്‍. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാണ് എനര്‍ജി നല്കാന് സഹായിക്കുന്നത്.
വിളര്‍ച്ച തടയാന്‍ ആപ്പിള്‍ കഴിക്കുന്നത് ?ഗുണം ചെയ്യും. വളരെ സമ്പന്നമായി അയേണ്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതുകൊണ്ടാണ് വിളര്‍ച്ച വരാതിരിക്കാന്‍ ആപ്പിള്‍ കഴിക്കണമെന്ന് പറയുന്നത്.
മികച്ച രോഗപ്രതിരോധ ശേഷി നേടാനും ആപ്പിള്‍ സഹായിക്കുന്നു. വിറ്റാമിന്‍-സി, ആന്റി ഓക്സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവയാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്നത്. ഇതോടെ പല തരത്തിലുള്ള അണുബാധകള്‍ക്കുള്ള സാധ്യതയും ഗണ്യമായി കുറയുന്നു.
ആസ്ത്മയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാനും ആപ്പിളിനാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും പോളിഫിനോളുകളുമാണ് ഇതിനായി സഹായിക്കുന്നത്. ആസ്ത്മയുള്ളവര്‍ക്കാണെങ്കില്‍ ആശ്വാസം പകരാനും ആപ്പിള്‍ ഉപകരിക്കും.
വയറ് വൃത്തിയായി സൂക്ഷിക്കാന്‍ ഉതകുന്ന ഒരു പഴം കൂടിയാണ് ആപ്പിള്‍. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും വളരെ നല്ലതാണ് ആപ്പിള്‍. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഒപ്പം വയറ്റിലെത്തുന്ന വിഷാംശങ്ങളെ പുറന്തുള്ളുകയും ചെയ്യുന്നു.
കാഴ്ചയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നമ്മളെ രക്ഷപ്പെടുത്താന്‍ ആപ്പിളിനാകും. വിറ്റാമിന്‍-എ, ഫ്ളേവനോയിഡ്സ്, ആന്റി ഓക്സിഡ്ന്റുകള്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള നേത്രരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും.
Post Your Comments