Latest NewsNewsIndia

ജൈനസമാജത്തിന്റെ ആചാര്യന്‍ സമാധിയായി

ന്യൂഡല്‍ഹി: ജൈനസമാജത്തിന്റെ ആചാര്യന്‍ വിദ്യാനന്ദ് മുനി മഹാരാജ് സമാധിയായി. 95 വയസ്സായിരുന്നു. ഡല്‍ഹിയിലെ ജൈനകേന്ദ്രമായ കുന്ദകുന്ദ ഭാരതിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.40 നാണ് അദ്ദേഹം നിർവാണം പൂകിയത്. ജൈനസമൂഹത്തിന്റെ ആധ്യാത്മികാചാര്യനായിരുന്ന അദ്ദേഹം പണ്ഡിതനും ചിന്തകനും താത്ത്വികാചാര്യനും എഴുത്തുകാരനുമായിരുന്നു. ജൈനമതസ്ഥാപകന്‍ വര്‍ദ്ധമാന മഹാവീരന്റെ 2500-ാമത് നിര്‍വാണ ആഘോഷങ്ങളും 1980-ല്‍ കര്‍ണാടകയിലെ ഗോമടേശ്വറില്‍ ബാഹുബലിയുടെ നൂറാം വാര്‍ഷികവും സംഘടിപ്പിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്.

Read also: വട്ടിയൂര്‍കാവ് മണ്ഡലത്തിലേയ്ക്ക് പുതുമുഖങ്ങളെ വേണ്ട : മൂന്ന് രാഷ്ട്രീയക്കാരും നിര്‍ത്തുന്നത് രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞവരെ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ആചാര്യന്‍ ജൈനസമൂഹത്തിന്റെ മാത്രമല്ല, മുഴുവന്‍ ജനങ്ങളുടെയും ആധ്യാത്മികാചാര്യനായിരുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button