Latest NewsKeralaNews

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയില്‍ കഴിയുന്ന നീതുവിനെ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നൽകി ഇപി ജയരാജന്‍

അപൂര്‍വരോഗം പിടിപ്പെട്ട് അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ സര്‍ക്കാര്‍ നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി ഇ.പി. ജയരാജന്‍. സര്‍ക്കാര്‍ സഹായത്തില്‍ തുടര്‍ചികിത്സ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആശുപത്രിയിലെത്തി നീതുവിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

Read also: ദുബായില്‍ വച്ച് കുടുംബവും സുഹൃത്തുക്കളുമൊന്നിച്ചുളള മരുഭൂമി യാത്രയില്‍ താന്‍ മദ്യപിച്ചതല്ല : വ്യാജപ്രചാരണം നടത്തുന്നത് സിപിഎം പ്രവര്‍ത്തകര്‍ : ജാള്യത മറച്ച് ടി.സിദ്ദീഖ്

നോര്‍ക്കയുടെ സഹായത്തോടെ അടുത്ത ദിവസം തന്നെ നീതുവിനെ നാട്ടിലെത്തിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിസിറ്റിങ് വിസയില്‍ ഭര്‍ത്താവിനൊപ്പം അമ്മയെ കാണാന്‍ അബുദാബിയിലെത്തിയപ്പോഴാണ് നീതുവിന് ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റിസ് എന്ന അപൂര്‍വരോഗം പിടിപ്പെട്ടത്. തുടര്‍ന്ന് നീതുവിനെ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആറുമാസത്തോളമായി ആശുപത്രിയില്‍ കഴിയുന്ന നീതുവിന്റെ അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button