മണ്ണും കല്ലുകളും കൊണ്ടൊരു സ്വപ്‌ന വീട്. കാറ്റോ മഴയൊ വന്നാല്‍ തകര്‍ന്ന് തരിപ്പണമാകില്ലേ എന്നായിരിക്കും ഇത് കേള്‍ക്കുമ്പോള്‍ തന്നെ നാം ചിന്തിക്കുക. ഹരിയാനയിലെ ഫരീദാബാദിനു സമീപം ആനങ്ക്പൂര്‍ എന്ന കൊച്ചുഗ്രാാമത്തില്‍ അതിനുള്ള മറുപടിയുണ്ട്. ഈ ഗ്രാമത്തെ ഇന്ന് ലോകത്തിനു മുന്നില്‍ ശ്രദ്ധാകേന്ദ്രമാക്കിയത് രേവതി കാമത്ത് എന്ന വനിതയാണ്. 1990 ലാണ് ആര്‍ക്കിടെക്റ്റ് ആയ രേവതി ചെളി കൊണ്ടുള്ള വീടുകള്‍ എന്ന ആശയം അവതരിപ്പിക്കുന്നത്. ഈ സന്ദേശവുമായി അവര്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
മണ്‍വീടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല എന്നും കേടുപാടുകള്‍ ഉണ്ടാകുമെന്നും പറയുന്നവര്‍ക്കിടയില്‍ 27 വര്‍ഷമായി രേവതി കഴിയുന്നത് അത്തരം ഒരു മണ്‍വീട്ടില്‍ തന്നെയാണ്.ലാറി ബേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെലവുകുറഞ്ഞ വീടുകളെ കുറിച്ച് നമുക്ക് പറഞ്ഞു തന്നുവെങ്കിലും പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ എങ്ങനെ ചെലവ് കുറഞ്ഞ വീടുകള്‍ വയ്ക്കാം എന്നതിനെ കുറിച്ച് ആരുമൊന്നും പറയുന്നില്ല എന്ന് രേവതി പറയുന്നു. എന്നാല്‍ അങ്ങനെയൊരു ആശയം പ്രാവര്‍ത്തികമാക്കുകയായിരുന്നു രേവതി ചെയ്തത്. രേവതിയുടെ വീട്ടില്‍ ഒരുതരി പോലും സിമന്റ് ഉപയോഗിച്ചിട്ടില്ലെന്നു പറയുമ്പോള്‍ ആദ്യമൊന്നും ആരും വിശ്വസിക്കാനിടയില്ല.
ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 70 കാരനായ കത്തോലിക്കാ വൈദികനെതിരെ കേസ്:
‘bamboocrete’ എന്ന വിപ്ലവകരമായ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് രേവതിയുടെ വീടിന്റെ നിര്‍മ്മാണം. മേല്‍ക്കൂരയില്‍ പുല്ല് പാകിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെയിലില്‍ ഉണക്കിയ ചെളി കട്ടകള്‍ കൊണ്ടാണ് രേവതി വീട് കെട്ടിയുയര്‍ത്തിയത്. 64 കാരിയായ രേവതി ഇത്തരത്തില്‍ നിരവധി മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഡസര്‍ട്ട് റിസോട്ട്, ലക്ഷ്മണ്‍ സാഗര്‍ റിസോട്ട് ഭോപ്പാലിലെ ട്രയിബല്‍ ഹെറിട്ടേജ് മ്യൂസിയം എന്നിവ അവയില്‍ ചിലത് മാത്രം.
Post Your Comments