Latest NewsIndiaInternational

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും കശ്മീര്‍ ശാന്തമായി തുടരുന്നതില്‍ ഇമ്രാന്‍ ഖാന്‍ അസ്വസ്ഥൻ, ഭീകരത വളർത്തുന്നു’: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍

ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ വിരലടയാളം പതിപ്പിച്ച രാജ്യമാണ് പാകിസ്ഥാന്‍.

ന്യൂയോര്‍ക്ക്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാകിസ്ഥാന്റെ പിടിയില്‍ നിന്ന് കശ്മീര്‍ മുക്തമായതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്‍ദ്ധന്‍ ശ്രിംഗ്ല. ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ വിരലടയാളം പതിപ്പിച്ച രാജ്യമാണ് പാകിസ്ഥാന്‍. ജമ്മുകശ്മീരിലേയും ലഡാക്കിലേയും ശാന്തിയും സമാധാനവും തകര്‍ക്കാന്‍ പാകിസ്ഥാന്‍ നിരന്തരമായി ശ്രമിക്കുകയാണെന്നും നിലവില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അസ്വസ്ഥാനാണെന്നും ഹര്‍ഷ വര്‍ദ്ധന്‍ ശ്രിംഗ്ല പറഞ്ഞു.

ഭീകരത പാകിസ്ഥാനില്‍ ഒരു രാഷ്ട്രീയ ആയുധമാണ്. കശ്മീര്‍ ഇപ്പോള്‍ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും തിരിച്ചുവന്നിരിക്കുന്നുവെന്ന് അംഗീകരിക്കാന്‍ ഇമ്രാന്‍ ഖാന് ബുദ്ധിമുട്ടാണെന്ന് ശ്രീംഗ്ല ചൂണ്ടിക്കാട്ടി. കാരണം, കശ്മീരിലെ വികസനത്തിന് കാലാകാലങ്ങളായി തടസമായിരുന്ന നിയമ വ്യവസ്ഥയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. ശ്രിംഗ്ല പറഞ്ഞു.ലോകമെമ്പാടും നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് വളരെ വലുതാണ്.

കൊടും ഭീകരനായ ഒസാമ ബിന്‍ലാദന്റെ അവസാന നാളുകളില്‍ സംരക്ഷണം നല്‍കിയത് പാകിസ്ഥാനാണ്. അമേരിക്കന്‍ മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച ഇമ്രാന്‍ ഖാന്റെ ലേഖനത്തിനുള്ള മറുപടിയെന്നോണം ശ്രിംഗ്ല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button