KeralaLatest NewsNews

ഓണം ബംപറിന്റെ 12 കോടി ലഭിച്ചത് ഈ നമ്പറിന്

തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരഞ്ഞെടുക്കുന്ന ഓണം ബംപര്‍ നറുക്കെടുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ലഭിച്ചിരിക്കുന്നത് TM 160869 എന്ന നമ്പറിനാണ്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്റ് ശിവകുമാര്‍ വിറ്റ ടിക്കറ്റാണ് ഇത്. നറുക്കെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്കാണ്.

അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളില്‍ 44 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിരുന്നു. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി കിട്ടിയത്. ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്കു കിട്ടുക 7.56 കോടി രൂപയാണ്. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക.

READ ALSO: 12കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് ഇന്നറിയാം; വിറ്റുപോയത് 43ലക്ഷത്തിലധികം ഓണം ബംപര്‍

ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്റ് കമ്മീഷന്‍ 1.20 കോടിയും ആദായ നികുതി- 3.24 കോടിയുമാണ്. 1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികള്‍, വാര്‍ഷിക ബംപര്‍ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂര്‍ണമാകുന്നത്.

 

ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. 52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തില്‍നിന്നു 12 കോടിയിലേക്ക് വളര്‍ന്നു. തിരുവോണം ബംപര്‍ ലോട്ടറിക്ക് കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.

ഇത്തവണത്തെ സമ്മാനങ്ങള്‍ ഇങ്ങനെ

ഒന്നാം സമ്മാനം- 12 കോടി

സമാശ്വാസ സമ്മാനം-5 ലക്ഷം

രണ്ടാം സമ്മാനം-50 ലക്ഷം

മൂന്നാം സമ്മാനം-10 ലക്ഷം

നാലാം സമ്മാനം-5 ലക്ഷം

അഞ്ചാം സമ്മാനം- 1 ലക്ഷം രൂപ

ആറാം സമ്മാനം-5,000 രൂപ

ഏഴാം സമ്മാനം-3,000 രൂപ

എട്ടാം സമ്മാനം-2,000 രൂപ

ഒൻപതാം സമ്മാനം-1,000 രൂപ

READ ALSO: നാളെ അറിയാം ആ ഭാഗ്യവാനാരെന്ന്- കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഓണം ബംപര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button