
കണ്ണൂര്‍: എല്‍എല്‍ബി പരീക്ഷയ്ക്ക് ചോദ്യക്കടലാസിന് പകരം വിദ്യാര്‍ത്ഥികള്‍ക്ക് നൽകിയത് ഉത്തരസൂചിക. കണ്ണൂര്‍ സര്‍വകലാശാല നടത്തിയ എല്‍എല്‍ബിയുടെ ആറാം സെമസ്റ്റര്‍ മലയാളം പരീക്ഷയ്ക്കാണ് ഉത്തര സൂചിക നൽകിയത്. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാംപസിലാണ് സംഭവം. സര്‍വകലാശാലയുടെ പരീക്ഷാവിഭാഗത്തിന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണിതെന്നാണ് സൂചന. പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments