ബെംഗളൂരു : ലോകം മുഴുവനും ഉറ്റുനോക്കിയ വമ്പന്‍ പരീക്ഷണമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍-2 വിന്റെ പ്രക്ഷേപണം. അതില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷത്തില്‍ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതോടെ പ്രതീക്ഷ മങ്ങുകയായിരുന്നു. ഇനി കാര്യമായ പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഇസ്രോ പറയുന്നു. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് നാളെ വരെയാണ്. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ നാളെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക് സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ നടത്തുന്ന ശ്രമങ്ങളും അവസാനിപ്പിച്ചേക്കും.
ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രദിനം) ആയുസ്സ് കണക്കാക്കിയിരുന്നത്. ചന്ദ്രയാന്‍-2 ദൗത്യത്തിന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ഇ സ്‌റോ നന്ദി രേഖപ്പെടുത്തി. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്‌റോ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചു
Post Your Comments