Latest NewsNewsHealth & Fitness

സ്മാര്‍ട്ട്ഫോണുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്ന 5 അപകടങ്ങള്‍

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗാഡ്ജെറ്റുകളില്‍ ഒന്നാണ് സ്മാര്‍ട്ട്ഫോണുകള്‍. സ്മാര്‍ട്ട്ഫോണുകളില്ലാത്ത ജീവിതം ഇന്ന് മിക്കവര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ആധുനിക ജീവിതശൈലിയുടെ ഭാഗമായി മാറി കഴിഞ്ഞു. മിക്കവരും ഇന്ന് സ്മാര്‍ട്ട്ഫോണുകള്‍ക്ക് അടിമകളാണെന്ന് തന്നെ പറയാം. എന്നാല്‍ ഈ സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ശരീരത്തിന് എത്രമാത്രം ദോഷകരമാണെന്ന് ആരും ചിന്തിക്കുന്നത് തന്നെയില്ല. ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതിന്റെ അഞ്ച് അപകടകരമായ ഫലങ്ങള്‍ ഇതാ.

1. സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. സ്മാര്‍ട്ട്ഫോണുകളുടെ ഡിസ്പ്ലേകളില്‍ നിന്ന് വരുന്ന പ്രകാശം നമ്മുടെ ഹൃദയത്താളത്തെയാണ് ബാധിക്കുന്നത്. ഉറക്കം കുറയുന്നത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അപകടമാണ്.

2. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ടോയ്ലറ്റുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് അണുബാധകള്‍ പടരാനിടയാക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ കയറുന്ന ബാക്ടീരിയകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ കാരണമാകുന്നു.

READ ALSO: സ്മാര്‍ട് ഫോണുകളുടെ അമിത ഉപയോഗം ശരീരഘടനയെ മാറ്റിമറിക്കുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷക സംഘം

3.സ്മാര്‍ട്ട്‌ഫോണുകളും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് പുറത്തുവരുന്ന വികിരണം നമ്മുടെ കോശങ്ങളുടെ ഓക്സിഡേഷന് കാരണമാകുന്നു, അതിനാല്‍ ഹൃദയാഘാതത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യത കൂടുതലാണ്. സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് പുറത്തുവരുന്ന വൈദ്യുതകാന്തിക വികിരണം നമ്മുടെ ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഭീഷണിയാണ്.

4. സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ പ്രത്യുത്പാദനത്തെയും ബാധിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍ പല പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് പുറത്തുവരുന്ന വികിരണം പുരുഷന്മാരിലെ ശുക്ലത്തിന്റെ ഉല്‍പാദനത്തെയും ചലനത്തെയും ബാധിക്കുന്നു.

 

5. സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍ക്ക് വളരെയധികം അടിമകളാണ് പലരും, ഓരോ മിനിറ്റിലും നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കണം. ഇത് തലച്ചോറില്‍ ചില പ്രശ്നമുണ്ടാക്കുന്നു. ജോലിയില്‍ നിന്നും വ്യതിചലിക്കുകയും സ്മാര്‍ട്ട്‌ഫോണ്‍ നോക്കാന്‍ നമ്മുടെ മസ്തിഷ്‌കം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു, ഇത് നമ്മളില്‍ സമ്മര്‍ദ്ദത്തിനിടയാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button