മുംബൈ : വാഹന വിപണിയിലെ തളർച്ച മറികടക്കാൻ നിരവധി ഓഫറുകൾ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇതിൽ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ വില കുറച്ചതാണ് പ്രധാന ഓഫർ. 77700 രൂപവരെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഓഫര്‍ 30,000 രൂപ, എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 10,000 രൂപ എന്നിങ്ങനെ സ്വിഫ്റ്റ് ഡീസലിനാണ് ഈ ഓഫര്‍ ലഭ്യമാവുക.
പെട്രോള്‍ മോഡലിന്, കണ്‍സ്യൂമര്‍ ഓഫര്‍ 25000, എക്സ്ചേഞ്ച് ഓഫര്‍ 20,000, കോര്‍പ്പറേറ്റ് ഓഫര്‍ 5000 എന്നിങ്ങനെ 50,000 രൂപവരെ കുറവ് ലഭിക്കും. അഞ്ചുവര്‍ഷത്തെ വാറണ്ടിയും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. 2005 ലാണ് സ്വിഫ്റ്റ് ആദ്യമായി ഇന്ത്യൻ വിപണിയിലെത്തുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്.
Also read : കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : വന്‍ ഡിസ്കൗണ്ടുകളുമായി മാരുതി സുസുക്കി
Post Your Comments