Latest NewsIndiaNews

പത്തിലധികം വിരലുകളുമായി ഒരു കുടുംബത്തിലെ 25ഓളം പേര്‍ ദുരിതത്തില്‍

ബെത്തൂള്‍: സാധാരണയില്‍ നിന്നും വ്യത്യസ്തമായി പത്തിലധികം വിരലുകളുമായി ഒരു കുടുംബത്തിലെ 25ഓളം പേര്‍. കൈ-കാലുകളിലെ വിരലുകള്‍ സാധാരണയിലും അധികമായി ഉണ്ടാവുന്ന പോളിഡാക്റ്റ്ലി എന്ന ജനിതകാവസ്ഥയെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് മധ്യപ്രദേശിലെ ഈ കുടുംബം. കൈകളില്‍ മാത്രമല്ല കാലുകളിലും വിരലുകളുടെ എണ്ണം കൂടുതലാണ്. ഇതുകാരണം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനോ മികച്ച തൊഴിലവസരങ്ങള്‍ നേടാനോ സാധിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. തന്റെ കുടുംബത്തില്‍ 25 പേരുണ്ടെന്നും എല്ലാവര്‍ക്കും പോളിഡാക്‌റ്റൈലി ഉണ്ടെന്നും കുടുംബാംഗങ്ങളിലൊരാളായ ബല്‍ദേവ് യവാലെ പറയുന്നു.

READ ALSO: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന

എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടുണ്ട്. പക്ഷേ അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മറ്റ് കുട്ടികള്‍ കൈകളിലും കാലുകളിലും പത്തിലധികം വിരലുകളുള്ള എന്റെ കുട്ടികളെ കളിയാക്കുമായിരുന്നുവെന്ന് കുടുംബാംഗമായ ബാല്‍ദേവ് യവാലെ പറഞ്ഞു. എന്റെ കൈയില്‍ 12 വിരലുകളും കാലില്‍ 14 വിരലുകളുമാണ് ഉള്ളത്. സ്‌കൂളില്‍ പോയിട്ടുണ്ടെങ്കിലും ഈ അവസ്ഥ ഉള്ളതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പത്താംക്ലാസ് വരെ പഠിച്ചു. സാധാരണയായി മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ചെരുപ്പുകളോ ഷൂസുകളോ എനിക്ക് ഉപയോഗിക്കാന്‍
കഴിയില്ല. പട്ടാളത്തിലേക്ക് പരീക്ഷ എഴുതിയെങ്കിലും ഈ പ്രശ്നം ഉള്ളതുകൊണ്ട് തന്നെ അന്ന് ജോലി നഷ്ടമായി. യാതൊരുവിധ സഹായങ്ങളും ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ഞങ്ങളുടെ ഈ അവസ്ഥ മനസിലാക്കി സര്‍ക്കാര്‍ സഹായിക്കണം.- ബാല്‍ദേവ് യവാലെയുടെ മകന്‍ സന്തോഷ് പറയുന്നു.

READ ALSO: സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍

സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഒരു ബെതുല്‍ ഗ്രാമത്തിലാണ് യവാലെ കുടുംബം താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button