നമ്മുടെ കുട്ടിക്കാലം മുതല്‍ നിര്‍മയുടെ ഡിറ്റർജന്റിന്റേയും സോപ്പിന്റെയും പരസ്യങ്ങള്‍ കാണുന്നുണ്ടെങ്കിലും നിര്‍മ ഉത്പന്നങ്ങളുടെ പാക്കിംഗില്‍ അച്ചടിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഒരു യഥാർത്ഥ പെൺകുട്ടിയുടേത് ആണെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇന്ന് പറയാന്‍ പോകുന്നത് നിര്‍മയുടെ വിജയത്തിന്റെ പിന്നിലെ യഥാർത്ഥ കഥയെക്കുറിച്ചാണ്.
ഗുജറാത്തില്‍ നിന്നുള്ള കര്‍സന്‍ ഭായ് ഡിറ്റർജന്റ് ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല. അദ്ദേഹത്തിന്റെ ഒരു ചെറിയ മകളുണ്ടായിരുന്നു. നിരുപമ എന്നായിരുന്നു അവളുടെ പേര്. ആളുകളെ അവളെ സ്നേഹത്തോടെ നിര്‍മ എന്നും വിളിക്കാറുണ്ടായിരുന്നു. എല്ലാ പിതാക്കന്മാരെയും പോലെ കർസൻ ഭായിയും മകളെ സ്നേഹിക്കുകയും അവള്‍ ഇന്ത്യയിലുടനീളം പേരും പ്രശസ്തിയും നേടണമെന്നും ആഗ്രഹിച്ചു. എന്നാല്‍ അങ്ങനെയിരിക്കെ അവള്‍ ഒരു അപകടത്തില്‍ മരിച്ചു.
അവളുടെ മരണ ശേഷം വിഷാദത്തിലേക്ക് വഴുതിവീണ കര്‍സന്‍ ഭായ് തന്റെ മകളുടെ പേര് അനശ്വരമാക്കണമെന്ന തീരുമാനമെടുത്തു. ക്യാമറകള്‍ അപൂര്‍വമായ കാലമായിരുന്നു അതെങ്കിലും അവളുടെ ഒരു ചിത്രം അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു. ആ ചിത്രം തന്റെ ഉൽപ്പന്നങ്ങളിൽ അച്ചടിച്ച് നിർമ എന്ന് വിൽക്കാൻ തുടങ്ങി. തുടര്‍ന്ന് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തി. അദ്ദേഹത്തിന്റെ ഉത്പന്നങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വില്‍ക്കാന്‍ തുടങ്ങി.
ഇന്ന് നമ്മള്‍ അദ്ദേഹത്തിന്റെ ഉത്പന്നങ്ങള്‍ നിര്‍മയായി തിരിച്ചറിയുന്നു. ഇന്നും പലരും മറ്റു കമ്പനികളുടെ വാഷിംഗ് പൌഡര്‍ വാങ്ങുകയാണെങ്കിലും നിര്‍മയെന്ന് പറഞ്ഞാണ് വാങ്ങുന്നത്.
Post Your Comments