യുവാക്കൾക്ക് താടി നീട്ടി വളർത്താൻ ഏറെ ഇഷ്ടമാണ്. നീട്ടി വളർത്തിയ താടിയുമായി നിരവധി യുവാക്കളെ കാണാൻ സാധിക്കുന്നു.ഈ താടി നീട്ടി വളർത്തുവാൻ കാണിക്കുന്ന അതീവ താല്പര്യം താടി പരിചണരണത്തിലും ചെലുത്തേണ്ടതുണ്ട്. സമയം കണ്ടെത്തി കൃത്യമായ പരിചരണവും ശ്രദ്ധയും നൽകിയില്ലെങ്കിൽ പല തരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടേണ്ടി വരുക. അതിലൊന്നാണ് തടിയിലുണ്ടാകുന്ന പേൻ ശല്ല്യം.
Also read : മുഖക്കുരു അകറ്റി സൗന്ദര്യം വർദ്ധിപ്പിക്കാനായി വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ ഇവയൊക്കെ
താടിയില്‍ പേനോ ? അതെങ്ങനെ എന്ന് ചിന്തിച്ചേക്കാം. അദ്ഭുതപ്പെടേണ്ട. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ താടിയിലും പേൻ വരാം. തലയിലേതിനേക്കാൾ വലുപ്പമുള്ളതായിരിക്കും ഈ പേനുകൾ. താടി കെട്ടു പിടിക്കുന്നതും, ശരിയായി കഴുകാത്തതും പേൻ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ നീട്ടി വളർത്തിയ താടിയുള്ളവരാണ് നിങ്ങളെങ്കിൽ ദിവസേന പരിശോധിച്ച് വൃത്തിയാക്കി താടിയിൽ പേൻ വരാതെ സൂക്ഷിക്കുക.
മറ്റു ചില പ്രശ്നങ്ങളെ കുറിച്ചും ചുവടെ പറയുന്നു ;
തലയിൽ മാത്രം വരുന്ന രോഗമാണ് താരൻ എന്നാണ് കരുതപ്പെടുന്നത്. എന്നാൽ അതു തെറ്റാണ്, താടിയിലും താരൻ പിടികൂടാം. പൊടിയും ചെളിയും അടിഞ്ഞു കൂടിയാണ് താരൻ ഉണ്ടാകുന്നത്. ഇതു പതിയെ താടി രോമങ്ങൾ കൊഴിയാൻ കാരണമാകുന്നു. വട്ടത്തില്‍ താടി കൊഴിയുമെന്നതിനാൽ താടി വടിക്കാൻ നിർബന്ധിതരാക്കുന്നു. തലയിൽ വരുന്ന താരന് ഫംഗൽ സ്വഭാവമുള്ളതാണെങ്കിൽ താടിയിലേക്കു പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുടിയില്‍ താരൻ ശ്രദ്ധയിൽപ്പെട്ടാൽ താടി പരിചണത്തിലെ ശ്രദ്ധയതും വർധിപ്പിക്കേണ്ടതാണ്. ഓരോ യാത്ര കഴിയുമ്പോഴും താടി കഴുകി പൊടിയും മറ്റും കളയുക. കൃത്യമായ ഇടവേളകളിൽ ആൻഡി ഡാൻട്രഫ് ഷാംപു ഉപയോഗിച്ച് കഴുകുക. സ്പാ ട്രീറ്റ്മെന്റിന് വിധേയനാവുക.
ഷേവ് ചെയ്യുമ്പോൾ താടിയിലുണ്ടാകുന്ന മുറിവുകൾ വളരെയധികം ശ്രദ്ധിക്കണം. താടി വളരുന്നതിനൊപ്പം പെടി അടിഞ്ഞു കൂടാൻ സാധ്യതയുള്ളതിനാൽ ഇത് മുറിവിൽ അണുബാധ ഉണ്ടാക്കുന്നു. ഇത്തരം അണുബാധ മുഖത്തെ കോശങ്ങൾ നഷ്ടപ്പെടാനും താടി വളർച്ചയെ ബാധിക്കാനും സാധ്യതകളുണ്ട്. താടിരോമങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ സോറിയാസിസ് രോഗങ്ങൾ വരാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. അതിനാൽ ചെറുതായാലും വലുതായാലും മുഖത്ത് ഉണ്ടാകുന്ന മുറിവുകളിൽ ഉടനെ മരുന്നുകൾ ഉപയോഗിക്കുക.
Post Your Comments