റിയാദ് : സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ അബ്ഖൈക് എണ്ണ സംസ്കരണ ശാലയിലും, ഖുറൈസ് എണ്ണപ്പാടത്തുമുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് 20 ശതമാനം വർദ്ധിച്ചു. ഇതോടെ ബാരലിന് 70 ഡോളര്‍ വരെ വില ഉയര്‍ന്നു. കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വർദ്ധനയാണിത്. മുൻപ് ഇറാഖ് – കുവൈറ്റ് യുദ്ധ കാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം ഉയർന്നിരുന്നത്. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.
ദിവസേന 50 ലക്ഷം ബാരൽ എണ്ണ പമ്പു ചെയ്യാൻ ശേഷിയുള്ള 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്ലൈനിനു നേരെയാണ് ആക്രമണമുണ്ടായത്. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് ഇപ്പോൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദിവസേന ഏഴു ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിൽ അപകടത്തോടെ ഇത് അഞ്ചു ദശലക്ഷം ബാരലായി കുറഞ്ഞു.
Post Your Comments