
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കാൻ നീക്കവുമായി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍. ഇരുന്നൂറിലധികം സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി നീക്കം.
294 സീറ്റുകള്‍ ഉള്ള ബംഗാള്‍ നിയമസഭയിലെ ഓരോ സീറ്റിലും നാല് അംഗങ്ങളുടെ ഒരു ടീമിനെ രൂപീകരിക്കാനും ബിജെപി തീരുമാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇവരുടെ നേതൃത്വത്തിലാണ് ഓരോ മണ്ഡലത്തിലേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമിത് ഷാ ബിജെപി നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.ഒക്ടോബര്‍ എട്ടിന് എല്ലാ ടീമുകളും പ്രവര്‍ത്തനം ആരംഭിക്കും.
നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും വ്യക്തമായ റിപ്പോര്‍ട്ട് തയാറാക്കാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ നവംബര്‍ ആദ്യവാരം അമിത് ഷായുമായി ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments