മുടങ്ങാതെ നാല്പത്തൊന്നു തിങ്കളാഴ്ച ശ്രീപാർവ്വതിദേവിയെ പ്രാർത്ഥിച്ചു തുമ്പപ്പൂക്കൾ ശിവന്റെ നടയ്ക്കൽ സമർപ്പിച്ചാൽ മംഗല്യസൗഭാഗ്യം സുനിശ്ചയമാണെന്നാണ് പറയപ്പെടുന്നത്. ശ്രീപാര്‍വ്വതിദേവിക്ക് ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ് ചെത്തി, ചെമ്പരത്തി തുമ്പപ്പൂവ്,താമര എന്നിവ. ഇതിൽ തുമ്പപ്പൂക്കളാണ് ദേവിക്ക് ഏറെ പ്രധാനം. പാർവതിദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കൾ ശ്രീ പരമേശ്വരന്റെ നടയ്ക്കൽ വയ്ക്കുന്നത് കുടുംബസൗഭാഗ്യത്തിന് ഉത്തമമാണ്.
ശിവന്റെയും പാർവതിയുടെയും പ്രതിഷ്ഠ ഒന്നിച്ചുള്ള ക്ഷേത്രങ്ങളിൽ തുമ്പപ്പൂ സമർപ്പിക്കുകയും ഉമാമഹേശ്വരപൂജ നടത്തുന്നതും മംഗല്യഭാഗ്യത്തിന് സഹായിക്കുന്നു. ഈ സമയത്ത് പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതിദേവിയുടെ മൂലമന്ത്രമായ ”ഓം ഹ്രീം ഉമായൈ നമ :” ഭക്തിയോടെ ജപിക്കാവുന്നതാണ്. നമ്മുടെ ആഗ്രഹം ഭഗവാനിലൂടെ ദേവി നടത്തിത്തരും എന്നാണ് വിശ്വാസം.
Post Your Comments