KeralaLatest NewsNews

കവി കിളിമാനൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം : കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസായിരുന്നു. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയ കവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്‍മാരും പുത്രന്‍മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരും നദികളും എന്ന വിഷയത്തില്‍ പഠനം നടത്തി. 1988 മുതല്‍ ദേശീയ അന്തര്‍ദേശീയ കവിസമ്മേളനത്തില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

Read also: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം : ഇന്ത്യയില്‍ ഇന്ധന വിലയില്‍ മാറ്റമില്ല

shortlink

Post Your Comments


Back to top button