Latest NewsNewsIndia

രാജ്യത്തെ ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നു : രാജ്യത്ത് ഹിന്ദി ഭാഷ നടപ്പാക്കുന്നത് സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്

ബെംഗളൂരു: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ വിവാദം കൊഴുക്കുന്നു. ഹിന്ദി ഭാഷ നടപ്പാക്കുന്നത് സംബന്ധിച്ച് മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് നിലപാട് വ്യക്തമാക്കുന്നു. ഒരു രാജ്യം ഒരു ഭാഷഎന്ന ആശയം ഇന്ത്യയില്‍ ഒരിക്കലും നടപ്പിലാവില്ലെന്ന് ജയറാം രമേഷ് പറഞ്ഞു.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താനും ഇല്ലാതാക്കാനും ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും നെഹ്രുവിയന്‍ ആശയങ്ങള്‍ കൈവെടിഞ്ഞാല്‍ ഇന്ത്യ എന്ന സങ്കല്‍പം തന്നെ ഇല്ലാതാവുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

Read Also : ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഒരു രാജ്യം ഒരു നികുതി നാം നടപ്പിലാക്കിയിട്ടുണ്ടാകാം. പക്ഷെ ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ല. നമ്മളൊരു രാഷ്ട്രമാണ്. നമുക്ക് ഒരുപാട് ഭാഷകളുണ്ട്. നമ്മളൊരു രാഷ്ട്രമാണ്.. നമുക്കൊരുപാട് നാടുകളുണ്ട്’- ജയറാം രമേഷ് പറഞ്ഞു. സദസ്സിലുള്ള ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ളവരെ ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡയിലുംഅഭിസംബോധന ചെയ്താണ് ജയറാം രമേശ് പ്രസംഗം ആരംഭിച്ചത്. ഒരു രാജ്യം ഒരു നികുതി എന്ന ആശയം നടപ്പിലായാലും ഒരു രാജ്യം ഒരു സംസ്‌കാരം എന്നതോ ഒരു ഭാഷ എന്നതോ നടപ്പിലാവില്ലെന്ന് വ്യക്തമാവാനാണ് താന്‍ ഒരു മിനുട്ടില്‍ മൂന്ന് ഭാഷകള്‍ സംസാരിച്ചതെന്നും ജയറാം രമേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button