Latest NewsNewsInternational

സ്വര്‍ണ ക്ലോസറ്റ് മോഷണത്തിനു പിന്നില്‍ വൃദ്ധന്‍

ലണ്ടന്‍ : സ്വര്‍ണ ക്ലോസറ്റ് മോഷണത്തിനു പിന്നില്‍ വൃദ്ധന്‍. . ബ്രിട്ടണിലായിരുന്നു ഈ അസാധാരണ സംഭവം നടന്നത്. 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് മോഷ്ടിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു സ്വര്‍ണ ക്ലോസറ്റ്. ഇന്നലെ പുലര്‍ച്ചെയാണ് ക്ലോസറ്റ് മോഷണം പോയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പുലര്‍ച്ചെ 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; ഒടുവില്‍ പിടിയിലായത് 66 കാരന്‍
ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍ എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button