ഓരോ ഓണക്കാലത്തും റെക്കോര്‍ഡ് തകര്‍ത്ത മദ്യവില്‍പ്പനയാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ ഈ മദ്യ ഉപയോഗത്തിന് മലയാളി വലിയ വില നല്‍കേണ്ടി വരുമെന്ന് നയന നമ്പ്യാര്‍ പറയുന്നു. ‘ഇന്നൊരു വാര്‍ത്ത കണ്ടു ബസ് യാത്രികന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ വഴിയില്‍ ഇറക്കി ഒരു ഓട്ടോ കേറ്റി വിട്ടു. കുറച്ചു സമയത്തിനുള്ളില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ആ മനുഷ്യന്റെ ജീവന്‍ മലയാളികളുടെ മദ്യ സംസ്കാരമില്ലായ്മയുടെ വിലയാണ്’ എന്ന് നയന തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓരോ ഓണത്തിനും റെക്കോർഡ് മദ്യ വില്പന നടത്തി കൊടുത്തു വിജയിപ്പിച്ച മലയാളികൾ കൊടുക്കേണ്ടി വരുന്ന ചില വലിയ വിലകൾ ഉണ്ട്. അത് കരളും കോപ്പും ഒന്നുമല്ല അതൊക്കെ അവനവനു ദോഷം വരുത്തുന്ന കാര്യങ്ങൾ ആണ്. ഇത് മനുഷ്യത്വം പോലുള്ള സോഷ്യൽ ഘടകങ്ങളുടെ മൂല്യച്യുതിയെ പറ്റിയാണ് പറഞ്ഞു വരുന്നത്.
ഇന്നൊരു വാർത്ത കണ്ടു ബസ് യാത്രികൻ കുഴഞ്ഞു വീണതിനെ തുടർന്ന് ബസ് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ വഴിയിൽ ഇറക്കി ഒരു ഓട്ടോ കേറ്റി വിട്ടു. കുറച്ചു സമയത്തിനുള്ളിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ആ മനുഷ്യന്റെ ജീവൻ മലയാളികളുടെ മദ്യ സംസ്കാരമില്ലായ്മയുടെ വിലയാണ്. ഒരു ആൾക്കൂട്ടം തന്നെ കൂടെയുള്ളപ്പോൾ സമയത്തു ഹോസ്പിറ്റലിൽ എത്തപ്പെടാൻ പറ്റാതെ പോയതിന്റെ കാരണങ്ങൾ നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു. ബസ് ജീവനക്കാരെ ആക്ഷേപം പറഞ്ഞു കൊണ്ട് പഞ്ചായത്ത് മെമ്പർ ഒക്കെ പ്രസ്താവന നടത്തിയതും കണ്ടു. ഇവിടെ ആലോചിക്കേണ്ടത് മുൻപുള്ള അനുഭവങ്ങൾ സമ്മാനിച്ച തിക്ത ഫലങ്ങൾ ആകാം ആളുകളെയും ജീവനക്കാരെയും കൊണ്ട് അങ്ങനെ ചെയ്യിച്ചത് എന്നാണ്. വ്യക്തിപരമായി എനിക്ക് തന്നെ 3-4 അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മദ്യപിച്ചു കുഴഞ്ഞു വീണ ആളുകൾ മറ്റ് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട്. പ്രത്യേകിച്ച് വടകര-തലശ്ശേരി റൂട്ടിൽ.. മാഹിയിൽ നിന്ന് കുപ്പി മേടിച്ചു കടത്താൻ അല്ലെ നിയമ തടസ്സം ഉള്ളു, വയറ്റിൽ ഇട്ട് കടത്താൻ ഇല്ലല്ലോ.
READ ALSO: ഇനി മുതല്‍ ഈ പ്രശസ്ത സ്റ്റേഡിയം അറിയപ്പെടുക അരുണ്‍ ജയ്റ്റ്‌ലിയുടെ പേരില്‍
Saneesh Sathyanന്റെ കല്യാണം കൂടാൻ കോടാലിക്ക് പോകുന്ന വഴിക്ക് ഉണ്ടായ ഒരനുഭവം ഓർമ്മ വരുന്നു. തൃശ്ശൂരിൽ നിന്ന് ഒരു ലോ ഫ്ലോർ ബസിൽ ഇരിപ്പുറപ്പിച്ചു ഞാനും കെട്ട്യോനും പോകുന്നു. വഴിയിൽ എവിടുന്നോ മുന്നിൽ ഉള്ള സീറ്റിൽ നിന്ന് ഒരാൾ ചരിഞ്ഞു വീഴുന്നത് കണ്ടു. സാമൂഹ്യ പ്രതിബദ്ധനായ കെട്ട്യോൻ കിലോ കണക്കിന് ഭാരം വരുന്ന ലഗ്ഗേജ് ബാഗ് സ്വന്തം മടിയിൽ നിന്ന് എന്റെ തലയിലേക്ക് “പടക്കോ” എന്ന ശബ്ദത്തോടെ എറിഞ്ഞിട്ട് ഷൂ ഇട്ട കാല് കൊണ്ടൊരു ചവിട്ടും തന്ന് ഒറ്റ ചാട്ടത്തിന് മുന്നോട്ട് കുതിച്ചു. എടുത്തു പൊക്കി കുറച്ചു കഴിഞ്ഞാണ് “വെള്ളമാണ്, വെള്ളമാണ് ” എന്നൊരു എക്കോ അലയടിച്ചത്. അവസാനം അങ്ങേരെ യാത്രക്കാർ കുറച്ച് പേര് ചേർന്ന് ഇരിങ്ങാലക്കുട സ്റ്റാന്റിലോ മറ്റോ ചാരി വച്ചു പോന്നു.
പറഞ്ഞു വന്നത് അങ്ങേരെ പോലുള്ള പ്രബുദ്ധ മലയാളികളുടെ ചേഷ്ടകൾക്ക് കൊടുക്കേണ്ടി വരുന്ന നിരപരാധികളുടെ ജീവനുകളെ കുറിച്ചാണ്. ഒപ്പം നെല്ലും പതിരും വേർതിരിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുന്ന നമ്മളും..
https://www.facebook.com/nayana.nambiar.161/posts/10219762076508237
Post Your Comments