Latest NewsNewsInternational

ചൂട് കാപ്പി കാരണം വിമാനത്തിന് അടിയന്തര ലാന്‍ഡിങ്‌; സംഭവമിങ്ങനെ

ലണ്ടന്‍: ചൂട് കാപ്പി കാരണം വിമാനത്തിന് അടിയന്തര ലാന്‍ഡിങ്‌. പൈലറ്റ് കുടിക്കാന്‍ വെച്ച ചൂടുള്ള കാപ്പി കണ്‍ട്രോള്‍ പാനലിലേക്ക് തെറിച്ച്‌ വീണതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെ ഇറക്കിയത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 326 യാത്രക്കാരുമായി മെക്‌സിക്കോയിലേക്ക് പറന്ന വിമാനമാണ് അടിയന്തിരമായി ലാൻഡ് ചെയ്‌തത്‌. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ കൂടി പറക്കുമ്പോഴാണ് കണ്‍ട്രോള്‍ പാനലിലേക്ക് കാപ്പി തെറിച്ച്‌ വീണത്. ഇതോടെ കണ്‍ട്രോള്‍ പാനലില്‍ നിന്ന് പുകയും വൈദ്യുതി ഷോട്ടായതിന്റെ മണവും വരാന്‍ തുടങ്ങി. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടച്ചു വെക്കാതെ ട്രേ ടേബിളില്‍ പൈലറ്റ് കപ്പില്‍ കാപ്പി നിറച്ച്‌ വെച്ചതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

Read also: റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button