കോഴിക്കോട്: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കപ്പെടുകയാണെന്നും സാമ്പത്തിക വളര്‍ച്ചയില്‍ നേരിട്ട ചെറിയ ഇടിവ് ആശങ്കാജനകമായ സംഭവമാക്കാനാണ് ചിലരുടെ ശ്രമമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
ALSO READ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബൊൾട്ടനെ പുറത്താക്കിയതായി ട്രംപ്
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അല്‍പം കുറവുണ്ടായി എന്നത് ശരിയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണിതെന്നും ഇതു മറച്ചു വച്ചാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇടപാടുകളും രേഖപ്പെടുത്തേണ്ടി വരുന്നതിലുള്ള പ്രഥമികമായ അപരിചിതത്വമാണ് ഇപ്പോള്‍ നേരിടുന്ന ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ ബിജെപിയിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നും ശശി തരൂര്‍ അഭിപ്രായം പറഞ്ഞാല്‍ വിഷയത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ
Post Your Comments