Latest NewsNewsInternational

മൂന്ന് വയസുകാരനെ കൗണ്‍സിലിംഗിന് വിധേയനാക്കിയപ്പോള്‍ പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന സത്യാവസ്ഥ

മൂന്നു വയസ്സുള്ള കുഞ്ഞ് സ്ഥിരമായി കിടക്കയില്‍ തന്നെ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടിയാണ് കുഞ്ഞിനെയും കൂട്ടി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണാണ് കുഞ്ഞിന്റെ രോഗകാരണമെന്ന് തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്കു സ്ഥിരമായി കളിയ്ക്കാന്‍ കൊടുത്താലുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ച് വിദഗ്ധര്‍ പലപ്പോഴും ഓര്‍മിപ്പിക്കാറുള്ളതാണ്.

Read Also : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ

കേവലം മൂന്ന് വയസുമാത്രമുള്ള കുഞ്ഞിനെ മൊബൈല്‍ ഫോണിന്റെ അടിമത്തം മാറ്റാന്‍ കൗണ്‍സിലിങിന് വിധേയനാക്കിയെന്നത് വിശ്വാസിക്കാനാകുമോ? ബെറേലിയില്‍ നിന്നും അത്തരമൊരു വാര്‍ത്തയാണ് വരുന്നത്.

എട്ടും ഒമ്പതും മണിക്കൂര്‍ തുടര്‍ച്ചയായിട്ടാണ് മൂന്നുവയസുകാരന്‍ ഫോണ്‍ ഉപയോഗിക്കുന്നത്. പ്രിയപ്പെട്ട കാര്‍ട്ടൂണുകളായ ഡൊറേമോനും മോട്ടുപട്ടലുവും കണ്ടിരിക്കുന്ന കുട്ടി മൂത്രമൊഴിക്കാന്‍ പോലും എഴുന്നേല്‍ക്കാറില്ല. മൊബൈല്‍ കണ്ടുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് പോലും.

വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ കുട്ടി ശല്യപ്പെടുത്താതിരിക്കാന്‍ അമ്മയാണ് മൊബൈല്‍ ഫോണ്‍ നല്‍കി ശീലിപ്പിച്ചത്. അത് പിന്നീട് ഒഴിവാക്കാനാകാത്ത ലഹരിയായി മാറി. കൗണ്‍സിലിങ്ങിന് എത്തിയപ്പോഴും മാതാപിതാക്കള്‍ ഫോണ്‍ നല്‍കുന്നത് വരെ കുട്ടി വാശി തുടര്‍ന്നുവെന്ന് സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ബെറേലി ജില്ലാ ആശുപത്രിയില്‍ സമാനമായ 39 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button