ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എം.എല്‍.എ ബാല്‍ദേവ് കുമാർ. പാകിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ അഭയം നൽകണമെന്നാണ് ബാൽദേവ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇമ്രാന് ഖാന്റെ തെഹ്രീക്-ഐ-ഇസാഫ് പാര്‍ട്ടിയിലെ എംഎല്‍എയായിരുന്നു ഇദ്ദേഹം.
Read also: ഇമ്രാന് ഖാനൊത്ത് ചിക്കന്‍ ബിരിയാണി കഴിക്കുന്ന രാഹുൽ ഗാന്ധി; സത്യാവസ്ഥ ഇങ്ങനെ
മൂന്ന് മാസത്തെ വിസയില്‍ ഓഗസ്റ്റ് 12-നാണ് ബാല്‍ദേവ് ഇന്ത്യയില്‍ എത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുൻപ് തന്നെ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങളെ തുടര്‍ന്നാണ് തന്റെ കുടുംബത്തെ ഇവിടെ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നും തനിക്ക് പാകിസ്ഥാനിലേക്ക് മടങ്ങി പോകേണ്ടെന്നും ബാല്‍ദേവ് പറയുന്നു.
Post Your Comments