കണ്ണൂര്‍: നിര്‍മ്മാതാവില്‍ നിന്നും 1.2 കോടി രൂപ വഞ്ചിച്ച കേസില്‍ ഹിന്ദി നടന്‍ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. നിര്‍മ്മാതാവ് തോമസ് പണിക്കര്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ സ്വദേശിയായ പ്രശാന്ത് അറസ്റ്റിലായത്. മുംബൈയിലുള്ള ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് 1.20 കോടി രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എടക്കാട് എസ്.ഐ. എ.പ്രതാപിന്റെ നേതൃത്വത്തില്‍ മുംബൈയിലെത്തിയ അന്വേഷണസംഘമാണ് പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും അറസ്റ്റ് ചെയ്തത്.
ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഡയറക്ടറാക്കാമെന്നായിരുന്നു പറഞ്ഞു പറ്റിച്ചത്. ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡ്. ആറുമാസത്തിനുള്ളില്‍ വന്‍തുക ലാഭമായി നല്‍കുമെന്നും പ്രശാന്ത് വാഗ്ദാനം ചെയ്തിരുന്നു. തോമസ് പണിക്കര്‍ നിര്‍മ്മിച്ച സൂത്രക്കാരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് നാരായണന്‍ പണം കൈപ്പറ്റിയത്.
READ ALSO: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
മുംബൈയില്‍ എത്തി കമ്പനിയെ കുറിച്ചന്വേഷിച്ചപ്പോഴാണ് അത്തരമൊരു സ്ഥാപനം നിലവില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടത്. അതിനെ തുടര്‍ന്ന് മുംബൈയിലും എടക്കാടും ഉള്ള പ്രശാന്തിന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നും കൈമാറിയെന്ന് പരാതിയില്‍ പറയുന്നു.
READ ALSO: ദോശ 17, അപ്പം 17 മസാല ദോശ 70 രൂപ; അമിത വില ഈടാക്കിയ ഹോട്ടലിന് പണികിട്ടി
Post Your Comments