Latest NewsKeralaNews

ദോശ 17, അപ്പം 17 മസാല ദോശ 70 രൂപ; അമിത വില ഈടാക്കിയ ഹോട്ടലിന് പണികിട്ടി

അമ്പലപ്പുഴ: ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിന് പണികിട്ടി. ചായക്ക് 17, കോഫി 22, വട 16, കട്ടന്‍ ചായ 12, ദോശ 17, അപ്പം 17 മസാല ദോശ 70 രൂപ എന്നീ നിരക്കില്‍ വില ഈടാക്കിയ കളര്‍കോട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലിന് നോട്ടീസ് നല്‍കി. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ എ സലിമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

READ ALSO: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും

ഓണം കണക്കിലെടുത്ത് കര്‍ശന പരിശോധനയാണ് 10-ാം തീയതി വരെ. അമ്പലപ്പുഴ കച്ചേരിമുക്ക്, കിഴക്കേ നട, കളര്‍കോട്, പഴവീട് ,മുല്ലക്കല്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്ക്, പച്ചക്കറി തുടങ്ങിയ 29 ഓളം കടകളിലും പരിശോധന നടത്തി. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത 4 പലചരക്ക് കടകള്‍, 2 ഹോട്ടല്‍, ഒരു ബേക്കറി എന്നിവക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

READ ALSO: തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button