നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ചു പ്രാർഥിക്കുന്നത് ആ ദിനം മുഴുവൻ പോസിറ്റീവ് ഊർജ്ജം നല്‍കാന്‍ നിങ്ങളെ സഹായിക്കും. ചിട്ടയോടുകൂടിയുള്ള ജീവിതം തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അതിനാല്‍ പ്രാർഥനകളിൽ മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. മന്ത്രങ്ങൾ ശക്തിയുടെ ഉറവിടങ്ങളായതിനാല്‍ പ്രഭാതത്തിൽ നിത്യവും ജപിക്കാനായി ഈ അതിപ്രധാന മന്ത്രങ്ങള്‍ അറിഞ്ഞിരിക്കുക
വിഘ്‌ന നിവാരണനും ഗണനാഥനുമായ ഗണപതിഭഗവാന് പ്രാർഥനയിൽ മുഖ്യസ്ഥാനമാണുള്ളത്.”ഓം ഗം ഗണപതയേ നമഃ ” എന്ന് ജപിച്ച് ഗണപതിയെ വന്ദിച്ച ശേഷം മന്ത്രങ്ങളുടെ മാതാവായ ഗായത്രി മന്ത്രം കുറഞ്ഞത് പത്ത് തവണ ജപിക്കണം .മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്.
മൃത്യുഞ്ജയ മന്ത്രം
ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍; സഹായിക്കുന്ന മന്ത്രമാണിത്. നിത്യവും ജപിക്കുന്നതിലൂടെ അകാരണമായ മൃത്യുഭയം നീങ്ങി മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യും.
ഗായത്രി മന്ത്രം
‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്
സാരം: “ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.
ബുദ്ധിശക‌്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ തടസ്സങ്ങൾ നീങ്ങുന്നതിനും, ആപത് ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമാണ്.
“ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്”
കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം
‘‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’ ഈ നാമം ഒൻപതു തവണ ജപിക്കണം
നവഗ്രഹ സ്തോത്രം
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോരീം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം
Post Your Comments