ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കോടതിയിലെത്തിയ അനിശ്ചിതത്വത്തിനൊടുവില്‍ ജെ.എന്‍.യു.വില്‍ വോട്ടെണ്ണല്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെയാണ് വോട്ടെണ്ണല്‍നടപടികള്‍ ആരംഭിച്ചത്. രാത്രി എട്ടരയോടെ 350 വോട്ടുകളേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ. അതനുസരിച്ച്, കേന്ദ്രപാനലിലെ നാലു സ്ഥാനങ്ങളിലും ഇടതുസഖ്യത്തിനാണ് മേല്‍ക്കൈ. ഇത്തവണ എ.ബി.വി.പി.യുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ഇടതുപക്ഷം.
എല്ലാ സ്ഥാനങ്ങളിലും എ.ബി.വി.പി. സ്ഥാനാര്‍ഥികള്‍ക്കാണ് രണ്ടാംസ്ഥാനം. എബിവിപി ഒറ്റക്കാണ് മത്സരിക്കുന്നത്.ഉച്ചയ്ക്കു 12 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചെങ്കിലും ഏറെ ഇഴഞ്ഞുനീങ്ങി. മൊത്തം 5762 വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഐഷി ഘോഷ് (എസ്.എഫ്.ഐ.) 178 വോട്ടുകള്‍ക്ക് മുന്നിട്ടുനിന്നു. എ.ബി.വി.പി. 55 വോട്ടുനേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാകേത് മൂണ്‍ (ഡി.എസ്.എഫ്.) 235 വോട്ടുനേടി.എന്‍.എസ്.യു. (ഐ), ഫ്രറ്റേണിറ്റി-ബാപ്‌സ സഖ്യം തുടങ്ങിയവരാണ് മത്സരരംഗത്തുള്ള മറ്റു സംഘടനകള്‍. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനാവില്ലെങ്കിലും വിദ്യാര്‍ഥിയൂണിയന്‍ ആരു നേടിയെന്ന് ഞായറാഴ്ച ഉച്ചയോടെ അറിയാനാവുമെന്നാണ് പ്രതീക്ഷ.
Post Your Comments