ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ പരിഹസിച്ച് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത് . ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ രാജ്യം മുഴുവന്‍ ഒരേ പോലെ പ്രശംസിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.തേങ്ങകള്‍ ഉടച്ച് ആരാധിക്കുന്നതിനേക്കാള്‍ ശാസ്ത്രശക്തിയില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഭാഗിക പരാജയം കാണില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ധൈര്യത്തിനും കഠിനാധ്വാനത്തിനും രാജ്യം മുഴുവന്‍ ഒരേ സ്വരത്തിലാണ് പ്രശംസയുമായി രംഗത്തെത്തിയത്.
ഈ സാഹചര്യത്തില്‍ ശാസ്ത്രജ്ഞരുടെ വിശ്വാസത്തെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ”തേങ്ങകള്‍ പൊട്ടിച്ച് ആരാധിക്കുന്നതിനേക്കാള്‍ ശാസ്ത്രശക്തിയിലും ശിഷ്യന്‍മാരിലും ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ ഭാഗിക പരാജയം കാണില്ലായിരുന്നു,” ഉദിത് രാജ് ട്വീറ്റ് ചെയ്തു.ചന്ദ്രയാന്‍ -2 എന്ന ചന്ദ്ര ദൗത്യത്തിലെ പ്രതിബന്ധങ്ങളില്‍ നിരാശപ്പെടരുതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പിന്തുണയാണ് ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയത്.
പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്രമന്ത്രിമാരും രാഷ്ട്രപതി ,ഉപരാഷ്ട്രപതി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അനവധിപേരാണ് ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനവുമായി എത്തിയത്. രാഹുൽ ഗാന്ധിയും അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments