Latest NewsIndia

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രശംസിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കൊത്ത: രണ്ടാം ചന്ദ്രയാന്‍ ദൗത്യം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രശംസിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.ദൗത്യത്തിനായി ശാസ്ത്രജ്ഞന്മാര്‍ ഏറെ കഷ്ടപെട്ടിട്ടുണ്ടെന്നും ശാസ്ത്രരംഗത്ത് മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഉണ്ടാകണം എന്നാഗ്രഹിച്ച രാജ്യത്തിന്റെ പ്രഥമ നേതാക്കള്‍ക്കുള്ള ഏറ്റവും മികച്ച ആദരമാണ് ഈ നേട്ടമെന്നും മമത ട്വീറ്റിലൂടെ പറഞ്ഞു. ഇന്നലെ ഇതേ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച മമതയുടെ ഈ ചുവടുമാറ്റം ശ്രദ്ധേയമായി.

‘ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും’ ശാസ്ത്രജ്ഞന്മാരെ കുറിച്ച്‌ അഭിമാനമുണ്ടെന്നും മമത മറ്റൊരു ട്വീറ്റിലൂടെയും ശാസ്ത്രജ്ഞന്മാരെ അറിയിച്ചു. ഇന്നലെ മോദിയെയും ബി.ജെ.പിയെയും ഈ വിഷയത്തില്‍ മമത പരിഹസിച്ചിരുന്നു. ചന്ദ്രയാന്‍ പര്യവേഷണ ദൗത്യം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നാണ് മമതയുടെ ആരോപണം.സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇതൊക്കെയെന്നുമാണ് മമതയുടെ വിമര്‍ശനം. പശ്ചിമബംഗാള്‍ നിയമസഭയിലാണ് മമത ബാനര്‍ജി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോദി ബംഗളുരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അടുത്ത മൂന്ന് ദിവസത്തേക്ക് ചന്ദ്രയാന്‍ വിഷയത്തെ കുറിച്ചാണ് മോദി സംസാരിക്കുകയെന്നും മമത പറഞ്ഞിരുന്നു. കടുത്ത വിമർശനമായിരുന്നു ഈ വിഷയത്തിൽ മമതക്കെതിരെ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button