ബെംഗളൂരു : ചന്ദ്രയാൻ ദൗത്യം ഇതുവരെ 90 മുതൽ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആർഓ. ആറു വർഷത്തിലധികം ഓർബിറ്ററിന് ആയുസുണ്ടാകും. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലാണിതെന്നും, ഏഴു വർഷം ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐഎസ്ആർഓ വ്യക്തമാക്കി. വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്നും അടുത്ത 14 ദിവസം ഇത് തുടരുമെന്നുംഇസ്രോ ചെയർമാൻ കെ ശിവൻ അറിയിച്ചു.
Indian Space Research Organisation: The success criteria was defined for each&every phase of the mission & till date 90 to 95% of the mission objectives have been accomplished & will continue contribute to Lunar science , notwithstanding the loss of communication with the Lander. pic.twitter.com/yIlwhfpnPw
— ANI (@ANI) September 7, 2019
Also read : ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് പ്രധാനമന്ത്രി
അതേസമയം വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നുണ്ടെന്ന് മുൻ ഇസ്രോ ഡയറക്ടർ ഡി. ശശികുമാർ വ്യക്തമാക്കിയിരുന്നു. ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നിൽ സോഫ്റ്റ് ലാൻഡിങ്ങാണോ അതോ ക്രാഷ് ലാൻഡിങ്ങാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ആശയവിനിമയ ചാനൽ ലാൻഡറിനും ഓർബിറ്ററിനും ഇടയിൽ പ്രവർത്തിക്കുന്നുണ്ടെന്നു ശശികുമാർ പറഞ്ഞു.
ലാൻഡറിനും ഓർബിറ്ററിനുമിടയിൽ ചില ആശയവിനിമയ ചാനലുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പരുക്കൻ ബ്രേക്കിങ് ഘട്ടം വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചെങ്കിലും ഗ്രൗണ്ട് സ്റ്റേഷനുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനാൽ ലാൻഡർ അതിജീവിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടത്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള 3,84,000 കിലോമീറ്ററിൽ 3,83,998 കിലോമീറ്റർ ദൂരവും വിജയകരമായി സഞ്ചരിച്ചതിന് ശേഷമായിരുന്നു ബന്ധം നഷ്ടമായത്.
Post Your Comments