ബ്ലൂ ഫിലിം എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പോണ്‍ സിനിമകളെ അല്ലെങ്കില്‍ അഡല്‍റ്റ് മൂവീസിനെ വിളിക്കുന്നതാണ് ബ്ലൂ ഫിലിം എന്ന്. ഇന്റര്‍നെറ്റില്‍ എവിടെ തിരഞ്ഞാലും ഇന്ന് ബ്ലു ഫിലിമുകള്‍ കാണാന്‍ സാധിക്കും. നിങ്ങള്‍ കാണുന്നില്ലെങ്കിലും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയായി മാറിയിട്ടുണ്ട് ഇത്. എന്തുകൊണ്ടാണ് ഇതിനെ നീല ഫിലിം എന്ന് വിളിക്കുന്നത്, ആരാണ് ഈ പേര് നല്‍കിയത് എന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ ഒരു കാരണം മാത്രമല്ല, ധാരാളം ഉണ്ട്. ഈ കാരണങ്ങളില്‍ ചിലത് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷേ ചില രസകരമായ കാര്യങ്ങള്‍ ഇങ്ങനെയാണ്.
READ ALSO: ജനാധിപത്യത്തിന് വിമർശനം; യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു
നീലച്ചിത്രം ആദ്യമായി നിര്‍മ്മാണത്തിലേക്ക് വരുമ്പോള്‍, അത് നിര്‍മ്മിക്കാന്‍ പ്രയാസമായിരുന്നുവെന്നും ബഡ്ജും ഒരു പ്രശ്നമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജറ്റ് ഒരു പ്രശ്നമായതിനാല്‍ നിര്‍മ്മാതാക്കള്‍ സിനിമകള്‍ വേഗത്തില്‍ നിര്‍മ്മിക്കാന്‍ നീല നിറം ഉപയോഗിക്കാന്‍ തുടങ്ങി, ഇതിന് കുറഞ്ഞ ചെലവേ വരികയുള്ളു. ഇപ്പോഴതില്ലാം എച്ച്ഡിയില്‍ ആയിരുന്നെങ്കിലും 50-60 വര്‍ഷം മുമ്പ്, ചിത്രം നീലനിറത്തിലായിരുന്നു.
രസകരമായ മറ്റൊരു കാര്യം വിസിആര്‍ സ്റ്റോറുകളിലെ ആളുകള്‍ കാസറ്റുകള്‍ വില്‍ക്കുമ്പോള്‍ നീല പാക്കുകളില്‍ പൊതിഞ്ഞാണ് നല്‍കിയിരുന്നതെന്നതാണ്.
ഇത്തരം ചിത്രങ്ങളുടെ പോസ്റ്ററുകള്‍ നീല നിറത്തിലായിരുന്നു, അതിനാല്‍ ആളുകള്‍ക്ക് ഒരു സാധാരണ മൂവിയും ബി ഗ്രേഡ് മൂവിയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ എളുപ്പമായിരുന്നു.
മുതിര്‍ന്നവര്‍ക്കുള്ള സിനിമകളുടെ നിര്‍മ്മാണം പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു, അത് നിയമപരമായിരുന്നിടത്ത്, ചുവരില്‍ നഗ്‌ന സ്റ്റില്ലുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു, അതിനാല്‍ അവര്‍ നീല നിറത്തില്‍ ചായം പൂശി ചുവരില്‍ ഒട്ടിക്കുകയായിരുന്നു.
READ ALSO: റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു
കാസറ്റ് ലൈബ്രറികളില്‍ ആകട്ടെ, സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് ഇവ നീല ടേപ്പുകള്‍ ഉപയോഗിച്ച് അടച്ചിരുന്നു. ഇതൊക്കെയാവാം ഇതിന് നീലച്ചിത്രം എന്ന് പേര് വരാന്‍ കാരണം.
READ ALSO: വ്യാജമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം
Post Your Comments