എറണാകുളം : മഴ കാരണം ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിലും,വയനാട്ടിലെ മേപ്പാടിയിലും സാന്ത്വനമേകാൻ സംഗീതയാത്രയുമായി മലയാള സിനിമ പിന്നണി ഗായകരുടെ കൂട്ടായ്‌മയായ സമം. സംഗീതം കൊണ്ട് മനസിന്റെ മുറിവുണക്കാനുള്ള ശ്രമമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിക്ക് “സംഗീതം സമ സാന്ത്വനം എന്നാണ് പേരിട്ടിരിക്കുന്നത്. എറണാകുളത്തു നിന്നും പുറപ്പെട്ട സംഘം ഇന്ന് വെള്ളിയാഴ്ച കവളപ്പാറയിലും, ശനിയാഴ്ച്ച മേപ്പാടിയിലും സംഗീത പരിപാടി നടത്തും. അതിനോടൊപ്പം ദുരിതബാധിതർക്ക് ആശ്വാസമേകാൻ വീട്ടുപകരണങ്ങളും,വസ്ത്രങ്ങളും വിതരണം ചെയ്യും.
Also read : കേരളത്തിൽ അഞ്ചു ദിവസത്തേക്ക് ശക്തമായ മഴ പെയ്യാൻ സാധ്യത : ഇന്ന് യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ
ലുലുമാളിൽ നടന്ന ചടങ്ങിൽ സംഗീതയാത്രയുടെ ഫ്ലാഗ് ഓഫ് സമം വൈസ് ചെയർമാൻ എം.ജി ശ്രീകുമാർ നിർവഹിച്ചു. പ്രളയത്തിൽ എല്ലാം തകർന്നവരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള ശ്രമങ്ങളിൽ ചെറിയൊരു പങ്കു വഹിക്കാനാണ് ഗായകരുടെ കൂട്ടായ്മ ആഗ്രഹിക്കുന്നതെന്ന് എം ജി ശ്രീകുമാർ പറഞ്ഞു.
Post Your Comments