Latest NewsInternational

പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന പാകിസ്ഥാനിൽ എയിഡ്സും പടരുന്നു

പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാൻ കാരണമായത്.

ലാഹോർ: പട്ടിണിയും പരിവെട്ടവുമായി കഷ്ടപ്പെടുന്ന പാക്കിസ്ഥാനില്‍ എയിഡ്‌സ് രോഗവും പടരുന്നതായാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. മുറിവൈദ്യന്മാർ അരങ്ങുവാഴുന്ന രാജ്യത്തെ ആരോഗ്യരംഗത്തെ ദയനീയ അവസ്ഥയാണു രോഗം പടർന്നു പിടിക്കാനുള്ള കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാൻ കോടിക്കണക്കിനു രൂപ വകയിരുത്തുമ്പോഴും പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ പരിതാപകരമായ അവസ്ഥയാണ് ഇത്തരം റിപ്പോർട്ടുകളിലൂടെ പുറത്തു വരുന്നത് .

ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തിൽ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോർട്ടുകൾ..പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാൻ കാരണമായത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ നിലവാരമില്ലാത്തവയാണ്. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനിൽ ഉള്ളത്.ഷാകോട്ടിൽ രണ്ടു വർഷത്തിനിടെ 140ൽ അധികം പേർക്ക് എച്ച്ഐവി ബാധ കണ്ടെത്തിയതായി പഞ്ചാബ് പ്രവിശ്യ സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ വർഷം മാത്രം ഇതു വരെ 85 പേർക്കു എച്ച്ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബസ്തറിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.നൻകാന സാഹിബിലെ ഷാക്കോട്ടിൽ പകർച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.സിന്ധ് പ്രവിശ്യയിൽ 600ഓളം പേർ എയ്ഡ്സ് ബാധിതരാണെന്നാണു നിലവിലെ കണക്കുകൾ. യുഎൻ റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിൽ അതിവേഗം എയ്ഡ്സ് പടരുന്ന രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ.

shortlink

Post Your Comments


Back to top button