തൃശൂര്‍: ആച്ചി ബ്രാൻഡിന്റെ മുളക്പൊടി നിരോധിച്ചു. മുളകുപൊടിയുടെ സാമ്പിളില്‍ കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരോധനം.തൃശൂര്‍ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരമാണു നടപടി. തൃശൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് മുളകുപൊടി സാന്പിള്‍ പരിശോധനയ്ക്ക് അയച്ചത്. ഫുഡ് അനലിസ്റ്റ് ആര്‍എഎല്‍ കൊച്ചി പരിശോധന റിപ്പോര്‍ട്ട് നല്കി.
Post Your Comments