Latest NewsNewsIndiaInternational

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ നിന്നും വിട്ടയക്കുന്നവരിൽ മലയാളികളില്ല

ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിൽ നിന്നും വിട്ടയക്കുന്ന ജീവനക്കാരിൽ മലയാളികൾ ഇല്ല. കപ്പൽ അധികൃതരാണ് ബന്ധുക്കളെ ഈ വിവരം അറിയിച്ചത്. അഞ്ചു ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേരെയാണ് ആദ്യ ഘട്ടത്തിൽ വിട്ടയക്കുക. നേരത്തെ മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാരെ വിട്ടയക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്.

Also read : ന​ട്ടെ​ല്ലി​ല്ലാ​ത്ത ചി​ല മാ​ധ്യ​മ​ങ്ങ​ളെ ഉപയോഗിച്ച് സ​ര്‍​ക്കാ​ര്‍ പ്ര​തി​കാ​ര രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു; രാഹുൽ ഗാന്ധി

കപ്പലിലെ ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഇറാന്‍ വിദേശ കാര്യവക്താവ് അബ്ബാസ് മൗസവി പറഞ്ഞെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക പരിഗണന വച്ചാണ് ഇവരെ വിട്ടയയ്ക്കുന്നത്. ഏഴ് ജീവനക്കാരെയും മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. എത്രയും വേഗം അവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനാകുമെന്നു അദ്ദേഹം പറഞ്ഞു. 23 ഇന്ത്യക്കാരാണ് കപ്പലില്‍ ജീവനക്കാരായി ഉള്ളത്.

അവരെ എന്ന് വിട്ടയയ്ക്കാനാകുമെന്നതു സംബന്ധിച്ച ഔദ്യോഗിക തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് കപ്പലിന്‍റെ ഉടമസ്ഥനായ സ്വീഡന്‍ സ്വദേശി സ്റ്റെനാ ബള്‍ക് പറഞ്ഞു. ഏഴ് പേരെ വിട്ടയയ്ക്കാനുള്ള തീരുമാനം പ്രതീക്ഷാവഹമാണെന്നും ബാക്കിയുള്ള 16 പേരും ഉടന്‍ മോചിപ്പിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും സ്റ്റെനാ ബള്‍ക് അറിയിച്ചു.

Also read : ബ്രേക്ക് ഡൗണായ കണ്ടെയ്‌നര്‍ ലോറി റോഡിലിട്ട് ഡ്രൈവർ രാജസ്ഥാനിലേക്ക് മുങ്ങി; കൊച്ചിയിൽ ഗതാഗതക്കുരുക്ക്

ജൂലൈ 19നാണ് ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോയെ ഇറാന്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ച് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിലെ പ്രതികാരമായിരുന്നു നടപടി. ഓഗസ്റ്റില്‍ ഗ്രേസ്-1 ബ്രിട്ടന്‍ വിട്ടയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button